Defer All Non-Essential Travel To Pakistan: US Tells Citizens
അത്യാവശ്യമാണെങ്കില്‍ മാത്രം പാകിസ്താനിലേക്ക് യാത്ര നടത്തിയാല്‍ മതിയെന്ന് അ മേരിക്ക പൌരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര സുരക്ഷാ ഭീഷണിക്ക് പുറമെ വിദേശ ഭീകരരുടെ താവളമായും പാകിസ്താന്‍ മാറിയതോടെയാണ് അമേരിക്ക ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ഓഫീസുകളെയും ഭീകരര്‍ പലതവണ ലക്ഷ്യംവച്ചിട്ടുണ്ടെന്നും ഇതിയും അത്തരം ആക്രമണങ്ങള്‍ തുടര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് യു.എസ് പൗരന്മാരെ പാക് ഭീകരര്‍ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയുമുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മാനത്താവളങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സെനിക കേന്ദ്രങ്ങള്‍ എന്നിവയ്ക്കുനേരെ ആക്രമണം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിലുണ്ട്. പാകിസ്താനില്‍ താമസിക്കുന്ന പൌ രന്‍മാര്‍ക്ക് ചൈനയും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നായിരുന്നു മുന്നറിയിപ്പ്. ഗ്രനേഡ് ആക്രമണങ്ങളടക്കമുള്ളവയുടെ വിശദാംശങ്ങളും അമേരിക്ക നല്‍കിയ മുന്നറിയിപ്പിലുണ്ട്.